വിതുര:പണച്ചെലവും പാർശ്വ ദോഷങ്ങളുമില്ലാത്ത ഓട്ടോ യൂറിൻ തെറാപ്പിയെക്കുറിച്ചുള്ള ദ്വിദിന ദേശീയ ജീവ ജല സംസ്ഥാനസമ്മേളനം മേയ് 14,15 തിയതികളിൽ വിതുരയിൽ നടക്കും.വാട്ടർ ഒഫ് ലൈഫ് കോൺഫറൻസ് എന്ന പേരിൽ ഡോ.പി.കെ.വാരിയർ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യൂറിൻ തെറാപ്പി വിദഗ്ധരും അനുഭവസ്ഥരും പ്രതിനിധികളും പങ്കെടുക്കും.വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷൻ,കേരളയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്.വിതുര രോഹിണി ഇന്റർ നാഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം യോഗത്തിൽ വാട്ടർ ഒഫ് ലൈഫ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എൻ. അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു.പി.വിജയൻ നായർ,രാജാ റാം തൃശൂർ,ബസുമാജി,മാവേലിക്കര, അശോകൻ പിള്ള,ശശാങ്ക ബാബു,മണികണ്ഠൻ,ജി.ഗിരീശൻ നായർ,ബാലകൃഷ്ണൻ,പാർവതി,ഗീത വിജയൻ, ശശികല എന്നിവർ സംസാരിച്ചു.