വിതുര:പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ ഒന്നാംഘട്ടം സമാപിച്ചു. ബോണക്കാട് കുരിശുമല റെക്ടർ ഫാദർ അനിൽകുമാർ എസ്.എം,ഡയറക്ടർ റൂഫസ് പയസ്ലീൻ,ജനറൽകൺവീനർ ഫ്രാൻസി അലോഷ്യസ്,സെക്രട്ടറി ബൈജു തെന്നൂർ എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.തീർത്ഥാടകർക്ക് കെ.എൽ.സി.എ നെയ്യാറ്റിൻകര രൂപതാസമിതിയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം നടത്തി. ഫാ.മോൺജി.ക്രസ്തുദാസ്,ഫാദർ സിറിൽ.സി.ഹാരീസ്,ഫാദർ അലക്സ് സൈമൺ,ഫാദർ സാബുക്രിസ്റ്റി,ഫാദർ ജോസഫ് അഗസ്റ്റിൻ, ഫാദർ ജോയ് തോമസ്,ഫാദർ റോഷൻമൈക്കിൾ ഐവിഡി,റെക്ടർ ഫാദർ അനിൽകുമാർ, ഫാദർ ജസ്റ്റിൻഫ്രാൻസിസ്,ഫാദർ ബിനു വർഗീസ് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. സമാപനദിനമായ ഞായറാഴ്ച കുരുത്തോല ആശിർവാദം,കുരുത്തോലപ്രദക്ഷിണം,കുരിശിന്റെ വഴി എന്നിവയും ഫാദർ മോൺ റൂഫസ് പയസ്‌ലീന്റെ കാർമ്മികത്വത്തിൽ ആഘോഷമായ സമൂഹദിവ്യബലിയും,പ്രാർത്ഥനശുശ്രൂഷയും കുരിശിന്റെ ആശിർവാദം, എന്നിവയുമുണ്ടായിരുന്നു.രണ്ടാം ഘട്ടദിനമായ 15ന് രാവിലെ 8ന് കുരിശിന്റെ വഴി,9ന് ഫാദർ ജോൺസൺബെർളിയുടെ പീഡാനുഭവ പ്രഭാഷണം എന്നിവ ഉണ്ടാകും.