
വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്ത ബീസ്‌റ്ററിന് ശേഷം നെൽസൻ ദിലീപ് കുമാർ ഒരുക്കുന്ന രജനികാന്ത്
ചിത്രം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. സൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് തലൈവർ 169 എന്ന പേരാണ് താത്‌കാലികമായി നൽകുന്നത്. രജനികാന്തും നെൽസൻ ദിലീപ്‌കുമാറും ആദ്യമായാണ് ഒന്നിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത്. നെൽസനൊപ്പം അനിരുദ്ധ് ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് .രജനികാന്തിനൊപ്പം അനിരുദ്ധ് ഒന്നിക്കുന്നത് ഇത് മൂന്നാം തവണയാണ്. പുതുനിരയിലെ ശ്രദ്ധേയ സംവിധായകനായ നെൽസൻ ദിലീപ്‌കുമാറിനൊപ്പം രജനികാന്ത് ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ.