pinarayi-vijayan

തിരുവനന്തപുരം: കേന്ദ്രജീവനക്കാരുടെ അനിഷേദ്ധ്യനേതാവും കേന്ദ്രസർവീസ് സംഘടനകളുടെ കോൺഫെഡറേഷന്റെ അഖിലേന്ത്യാ സെക്രട്ടറി ജനറലും ആയിരുന്ന എം.കൃഷ്ണന്റെ സ്മരണയ്ക്കായി കോൺഫെഡറേഷൻ സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ 'സമര ചക്രവാളങ്ങളിൽ സഖാവ് എം. കൃഷ്ണൻ സ്മരണ' എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10 ന് മേയർ ആര്യാരാജേന്ദ്രന് നൽകി നിർവഹിക്കും. എം. കൃഷ്ണന്റെ കുടുംബാംഗങ്ങളും കോൺഫെഡറേഷൻ സംസ്ഥാന, ജില്ലാ നേതാക്കളും സംബന്ധിക്കും.