
മുടപുരം :ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യുണിയൻ (സി.ഐ.ടി.യു) കിഴുവിലം മേഖലാ കൺവൻഷൻ കൂന്തള്ളൂർ വിജയൻ നഗറിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. എസ്.സനൽ അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി ജി.വേണുഗോപാലൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ചുമട്ട്തൊഴിലാളി യൂണിയൻ ക്ഷേമനിധി ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ആർ.രാമുവിനെ ഉപഹാരം നൽകി ആദരിച്ചു.യൂണിയൻ ജില്ലാ പ്രസിഡന്റ് കഠിനംകുളം സാബു,സി.ഐ.ടി.യു ഏരിയാ കമ്മറ്റി അംഗം എസ്.ചന്ദ്രൻ,പി.മണികണ്ഠൻ,കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ഡി.ഹരീഷ് ദാസ്,ആർ.കെ.ബാബു എന്നിവർ സംസാരിച്ചു.