
ബാലരാമപുരം :കോവളം മണ്ഡലത്തിലെ കല്ലിയൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടന്ന ഉപഭോക്താക്കളുടെ സംഗമം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജൽ ജീവൻ മിഷൻ ഉപഭോക്ത സംഗമത്തിൽ ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ.രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്,ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്,ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.എസ്.രാജീവ്,ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ്,സംസ്ഥാന സമിതി അംഗം ലതകുമാരി,ജില്ലാ മീഡിയ സെൽ കൺവീനർ സമ്പത്ത്,കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സരിത,നേതാക്കളായ ആർ.ജയലക്ഷ്മി, രാജശേഖരൻ,പി.പ്രവീൺ കുമാർ,ആർ.രാജലക്ഷ്മി,വിശാഖ്.വി.എസ്, ശ്യാം കുമാർ എന്നിവർ സംബന്ധിച്ചു.