granil

തിരുവനന്തപുരം: 150 ആഴ്ചച്ചന്തകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കരകുളം കൃഷിഭവന് കീഴിലുള്ള സൺഡേ മാർക്കറ്റ് മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത, അസിസ്റ്റന്റ് ഡയറക്ടർ ജോമി ജേക്കബ്, കരകുളം കൃഷി ഓഫീസർ അശ്വതി കെ. ശശിധരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ അനിൽകുമാർ, ഷൈജു, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. പ്രേം ജെയിൻ, അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. രാജ്‌മോഹൻ, കരകുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രാജീവ്, പഞ്ചായത്ത് അംഗങ്ങളായ വീണാ ചന്ദ്രൻ, സി.എ. രാജം, ഉഷ, സി.പി.എം പേരൂർക്കട ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.എസ്. രാജലാൽ, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അയിരൂപ്പാറ രാമചന്ദ്രൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ഉദയകുമാർ, സി.പി.ഐ കരകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. രാജപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു. 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. പി.ആർ.എസ് മൊബൈൽ നഴ്സറിയുടെ നല്ലയിനം പച്ചക്കറികളുടെയും ഫലവൃക്ഷത്തൈകളുടെയും വിപണനവും നടന്നു.