
തിരുവനന്തപുരം: സംസ്ഥാനത്ത് 1069 കുടുംബശ്രീ സി.ഡി.എസുകളിൽ വിഷുച്ചന്തകൾ ആരംഭിച്ചു. 15ന് സമാപിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 74776 വനിതാ കാർഷിക സംഘങ്ങൾ ജൈവകൃഷിയിലൂടെ വിളയിച്ച കണി വെള്ളരി, പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയർ, കാന്താരി, മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികൾ ലഭിക്കും. ഉപ്പേരി, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ എന്നിവയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വിഷുച്ചന്തകൾ നടത്തുന്നത്.