pic1

നാഗർകോവിൽ: മാർത്താണ്ഡത്ത് ലോറിയിടിച്ച് വനിതാ കോൺസ്റ്റബിളിന് മരണം. നിദ്രവിള കിരാത്തൂർ ചെട്ടിയവിള സ്വദേശി ലൈബന്റെ ഭാര്യയും കരിങ്കൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമായ ക്രിസ്റ്റൽ ബായി (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ, മാർത്താണ്ഡം ഫ്ലൈഓവറിനടിയിൽവച്ച് പിന്നിൽ നിന്നുവവന്ന ലോറി ക്രിസ്റ്റലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ചുവീണ ക്രിസ്റ്റൽ ബായി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.