photo

തിരുവനന്തപുരം:ഹെഡ് ലോഡ് യൂണിയൻ സമ്മേളനങ്ങൾക്ക് മുന്നോടിയായി കിടപ്പ് രോഗികളെയും അവശത അനുഭവിക്കുന്ന തൊഴിലാളികളെയും സഹായിക്കുന്നതിനായി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) രൂപം നൽകിയ സഹായ ഹസ്‌തം പദ്ധതിക്ക് തുടക്കമായി.തളർവാതം പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്ന തൊഴിലാളി ശശിയുടെ എം.എസ്.കെ നഗറിലെ വീട്ടിലെത്തി തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ധനസഹായം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി എൻ. സുന്ദരംപിള്ള, സെക്രട്ടറിമാരായ ചാല മോഹനൻ, പി.രാജേന്ദ്രൻ, കെ.തങ്കമണി, കെ.രാജേന്ദ്രൻ, ജി.ശ്രീകണ്ഠൻ എന്നിവരും പങ്കെടുത്തു. മേയ് മാസത്തോടെ 400 ഓളം തൊഴിലാളികുടുംബങ്ങൾക്ക് 50 ലക്ഷം രൂപയുടെ സഹായം നൽകാനുള്ള പദ്ധതിക്കാണ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപം നൽകിയിട്ടുള്ളത്.