
ആറ്റിങ്ങൽ:സംസ്ഥാന സഹകരണ എക്സ്പോയുടെ ചിറയിൻകീഴ് താലൂക്കുതല പ്രചാരണം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു,കൗൺസിലർ ശങ്കർ,ഇളമ്പ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ.സബീല,സിറ്റ്കോ സെക്രട്ടറി രതീഷ് രവീന്ദ്രൻ,സജിൻ,സംഗീത, ധന്യ എന്നിവർ പങ്കെടുത്തു.