vld-1

വെള്ളറട: കാളിമലയിൽ ചിത്രാ പൗർണമി തീർത്ഥാടനം തുടങ്ങി. ശനിയാഴ്ച ചിത്രാ പൗർണമി പൊങ്കാലയോടുകൂടി ആറുനാൾ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിന് സമാപനമാകും. തീർത്ഥാടന ഉദ്ഘാടനസമ്മേളനം അരുമന കളിയൽ മുട്ടൻകാവ് ഭഗവതിക്ഷേത്രത്തിൽ നടന്നു. വെള്ളിമല ഹിന്ദു ധർമ്മ വിദ്യാപീഠം അദ്ധ്യക്ഷൻ ചൈതന്യാനന്ദജി മഹാരാജന്റെ സാന്നിദ്ധ്യത്തിൽ അനന്ത്യ ഗ്രൂപ്പ് എം.ഡി മീന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനശ്വര ഫൗണ്ടേഷൻ ചെയർമാൻ സുരത വനം മുരുകദാസ് സ്വാമി, നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ കല ടീച്ചർ,​ ബി.ജെ.പി കന്യാകുമാരി ജില്ലാ പ്രസിഡന്റ് സി. ധർമ്മരാജ്,​ കാളിമല ട്രസ്റ്റ് പ്രസിഡന്റ് സി. രാജേന്ദ്രൻ,​ വൈസ് പ്രസിഡന്റ് കന്നുമാംമൂട് കെ. ശ്രീകുമാർ,​ ഖജാൻജി കളിയൽ സി. രാജ് കുമാർ,​ കുഴിച്ചൽ ചെല്ലൻ,​ വെള്ളായണി രാജശേഖരൻ നായർ, കാരക്കോണം സുബിലാൽ,​ മനോഹരൻ,​ വിശ്വനാഥൻ​ തുടങ്ങിയവർ സംസാരിച്ചു.