karikkakam

തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് തങ്കരഥത്തിൽ ദേവിയെ പുറത്തെഴുന്നള്ളിക്കും. രാവിലെ ഉച്ചപൂജ, ദീപാരാധന എന്നീ ചടങ്ങുകൾക്ക് ശേഷം 9ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ നിന്ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും.

രാത്രിയോടെ എഴുന്നള്ളത്ത് മടങ്ങിവന്നശേഷം ദീപാരാധന, അത്താഴപൂജ, നടയടയ്‌ക്കൽ, പള്ളിയുറക്കം എന്നീ ചടങ്ങുകൾ നടക്കും. രാത്രി 7ന് നടരാജ ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന നാട്യകച്ചേരിയും 9ന് റിയാലിറ്റി ഷോ താരങ്ങളുടെ ഗാനമേളയും ഉണ്ടായിരിക്കും. ഇന്നലെ ദേവീഭക്തർ കതിരുകാളയെ നടയ്‌ക്കുവച്ചു. 13ന് നടക്കുന്ന പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്ര് പ്രസിഡന്റ് എം. വിക്രമൻ നായരും സെക്രട്ടറി എം. ഭാർഗവൻ നായരും അറിയിച്ചു.