മുടപുരം: സി.പി.ഐ കിഴുവിലം ലോക്കൽ സമ്മേളനം മേയ്‌ 7,8 തീയതികളിൽ പുരവൂരിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്‌. ബി.ഇടമന ഉദ്‌ഘാടനം ചെയ്തു. മനേഷ് കൂന്തള്ളൂർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്, ലോക്കൽ സെക്രട്ടറി എ. അൻവർഷാ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി. സുനിൽ, കവിത സന്തോഷ്‌ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി വി. ശശി എം.എൽ.എ, മനോജ്‌. ബി. ഇടമന, ഡി. ടൈറ്റസ്, സുനിൽ. ടി, രാധാകൃഷ്ണൻ കുന്നുംപുറം (രക്ഷാധികാരികൾ), എ. അൻവർഷാ (ജനറൽ കൺവീനർ), കവിതാ സന്തോഷ്‌ (ചെയർമാൻ), മനേഷ്, സജിതൻ.ബി.എസ്, അഡ്വ.എ.എസ്. വിജയകുമാർ, എ. സനത്ത് കുമാർ, റീന (കൺവീനർമാർ), ഗോപൻ വലിയേല, ആർ. രജിത, അമജേഷ് മനോജ്, ജ്യോതികുമാർ, മുഹമ്മദ്‌ ഷാജു (വൈസ് ചെയർമാൻമാർ) എന്നിവരെ തിരഞ്ഞെടുത്തു.