milma

തിരുവനന്തപുരം: വിഷുവിന് മിൽമ തിരുവനന്തപുരം മേഖലായൂണിയൻ പ്രത്യേക വിലക്കുറവിൽ കോമ്പോ കിറ്റ് വിപണിയിലിറക്കും. മിൽമയുടെ പേട, പാലട, നെയ്യ്, ഒരു ലിറ്റർ ചോക്ളേറ്റ് / ബട്ടർ സ്‌ക്കോച്ച് ഐസ്ക്രീം എന്നിവ അടങ്ങിയ 538 രൂപ വിലയുള്ള കിറ്റ് 450 രൂപയ്ക്ക് ലഭിക്കും. 13,14,15 തീയതികളിലാണ് വിഷു കോമ്പോ കിറ്റുകളുടെ വില്പന.

മിൽമയുടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഡെയറികളോട് ചേർന്നുളള മിൽമ സ്റ്റാളുകളിലും തിരുവനന്തപുരത്ത് മിൽമ നേരിട്ടുനടത്തുന്ന സ്റ്റാച്യു, പട്ടം, തെക്കേകോട്ട, തൈക്കാട്, പൂജപ്പുര, കവടിയാർ , ശാസ്തമംഗലം, വേളി, കണ്ടല സ്റ്റാളുകൾ വഴിയും മിൽമ കോമ്പോ കിറ്റ് ലഭിക്കും.