തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതുകയിൽ ലേലം നടത്തേണ്ടെന്ന് ദേവസ്വം കമ്മിഷണറുടെ നിർദ്ദേശം. ലേലം നടക്കാത്തിടത്ത് ലേലത്തുക കുറക്കേണ്ടതില്ലെന്നും കമ്മിഷണർ നിർദ്ദേശിച്ചു. ലേലത്തുക 40 ശതമാനം വരെ കുറച്ചത് വരുമാനനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടിസ്ഥാന ലേല തുകയുടെ 25 ശതമാനം മുതൽ 40 ശതമാനം വരെ ആനുപാതികമായി കുറവ് വരുത്താൻ മാർച്ച് 25ന് ചേർന്ന ബോർഡ് യോഗമാണ് തീരുമാനിച്ചത്.
അതനുസരിച്ച് ലേല നടപടികൾ പൂർത്തിയാക്കി ജി.എസ്.ടി അടക്കമുള്ള തുക അടച്ച് ക്ഷേത്രങ്ങളിൽ താത്കാലിക നിർമ്മാണങ്ങളടക്കം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുതിയ നിർദ്ദേശം പ്രതിസന്ധിയിലാക്കിയെന്ന് കരാറുകാർ പറയുന്നു.
..