കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ "ശൗര്യ ദിനം" ആചരിച്ചു. ഡി.ഐ.ജി രാധാകൃഷ്ണൻ നായർ.എസ്, സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരം അർപ്പിച്ചു കൊണ്ട് രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
തുടർന്ന് നടന്ന സൈനിക സമ്മേളനത്തിൽ രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച ശഹീദ് ലാജു.എൻ.എസിന്റെ മാതാവ് സുലോചന, ശഹീദ് ഷാജി കുമാറിന്റെ പത്നി പ്രിയ, ധീരതയ്ക്കുള്ള പൊലീസ് മെഡൽ നേടിയ മുൻ സൈനികൻ ഹെഡ് കോൺസ്റ്റബിൾ രാധാകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾ സുഹാസ്.എം എന്നിവരെ ഡി.ഐ.ജി പൊന്നാടയണിയിച്ചു. തുടർന്ന് മികച്ച സേവനത്തിനുള്ള അതി ഉത്കൃഷ്ട സേവാ പതക്ക് " ലഭിച്ച കമാൻഡന്റ് ജയചന്ദ്രൻ.എ, "ഉത്കൃഷ്ട സേവാ പതക്ക്" ലഭിച്ച ഡോ. പി.ജി.രവീന്ദ്രനാഥൻ, കമാൻഡന്റ് ചീഫ് മെഡിക്കൽ ഓഫീസർ സിസ്റ്റർ ഇൻ ചാർജ് സുനി സുനിൽ, ഹെഡ് കോൺസ്റ്റബിൾ എസ്.അലക്സ്, സി.ആർ.പി.എഫ് ഡയറക്ടർ ജനറലിന്റെ കമൺഡേഷൻ ഡിസ്കിന് അർഹനായ ഇൻസ്പെക്ടർ വി.കെ.ശശി, സർട്ടിഫിക്കറ്റിന് അർഹരായ സബ് ഇൻസ്പെക്ടർ പ്രകാശൻ.വി, ഹെഡ് കോൺസ്റ്റബിൾ സുജാത.വി.ടി, കോൺസ്റ്റബിൾ ഉണ്ണികൃഷ്ണൻ, ഐ.ജിയുടെ കമൻഡേഷൻ സർട്ടിഫിക്കറ്റിന് അർഹനായ ഡെപ്യൂട്ടി കമാൻഡന്റ് തോമസ് വർഗീസ് എന്നിവർക്ക് മെഡലുകളും പുരസ്കാരങ്ങളും സമ്മാനിച്ചു.