strike

തിരുവനന്തപുരം: എച്ച്.എൽ.എൽ ടെൻഡർ നടപടികളിൽ സംസ്ഥാനസർക്കാർ പങ്കെടുക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ അതിന് മറുമരുന്ന് സംസ്ഥാന സർക്കാർ കണ്ടുപിടിക്കണമെന്ന് കെ.ബി.ഗണേശ്കുമാർ എം.എൽ.എ പറഞ്ഞു.കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി, പൂജപ്പുര എച്ച് എൽ.എല്ലിലേക്ക് നടത്തിയ പ്രതിഷേധ കൂട്ടായ്മയും മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ കൂടിയായ അദ്ദേഹം. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.ടി.യു.സി (ബി) സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ,​ കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി ശരൺ.ജെ.നായർ, ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ നായർ, കേരള വനിതാ കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലക്ഷ്മി, ജില്ലാ വൈസ് പ്രസിഡന്റ് പത്മകുമാർ, ജനറൽ സെക്രട്ടറിമാരായ പാച്ചല്ലുർ ജയചന്ദ്രൻ, പാറശാല സന്തോഷ്, ഷിലു ഗോപിനാഥ്, അജികുമാർ, എ.കെ.നഗർ അശോകൻ, വിഷ്ണു അമ്പാടി, ട്രഷറർ ബിജുധനൻ, വനിതാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ജിജാ സുരേന്ദ്രൻ,സാംസ്കാരിക വേദി പ്രസിഡന്റ് ടി.എസ്.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.