
തിരുവനന്തപുരം: ഗുരുശിഷ്യപാരസ്പര്യമാണ് ശാന്തിഗിരിയുടെ അടിത്തറയെന്നും ലോകത്തിന് എക്കാലവും ആത്മീയ വെളിച്ചം പകരുന്നതാണ് നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ വാക്കുകളെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി . 23-ാമത് നവഒലി ജ്യോതിർദിന ആഘോഷപരിപാടികളോടനുബന്ധിച്ച് അദ്ധ്യാപക ഭവനിൽ സത്‌സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയ് 6ന് ശാന്തിഗിരിയിലും ലോകമൊട്ടാകെയുള്ള ആശ്രമങ്ങളിലും നവഒലി ജ്യോതിർദിനം നടക്കും.
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാനായി സ്ഥാനമേറ്റ നടൻ മധുപാലിനെയും ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെയും ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ശാന്തിഗിരി കൊവിഡ് വിജിലൻസ് ടീമിനെയും സംസ്ഥാന കളരിപ്പയറ്റിൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെയും അനുമോദിച്ചു. സ്വാമി ജനനന്മ, സ്വാമി ഗുരുസവിധ്, സ്വാമി ആനന്ദജ്യോതി, സ്വാമി ജനസമ്മതൻ, ഡോ.ടി.എസ്.സോമനാഥൻ, ഷോഫി.കെ, ഡോ.ജി.ആർ.കിരൺ, സബീർ തിരുമല, ഡോ.കെ.എൻ.ശ്രീകുമാരി, മനോജ്കുമാർ.സി.പി, എസ്.സേതുനാഥ്, മുരുകൻ.വി, ശാന്തിഗിരി ആശ്രമം ഉപദേശകസമിതി അംഗം എസ്.കുമാർ, നെയ്യാറ്റിൻകര ഏരിയ ഓഫീസർ ശശീന്ദ്രദേവ് എന്നിവർ പങ്കെടുത്തു.