തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള വലിയ കാണിക്ക ചടങ്ങ് നാളെ രാത്രി 8.30ന് നടക്കും.പദ്മനാഭസ്വാമിയെയും തെക്കേടം നരസിംഹ സ്വാമിയെയും തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമിയെയും ഗരുഡ വാഹനങ്ങളിൽ സ്വർണക്കൊടിമര ചുവട്ടിൽ എഴുന്നള്ളിച്ച് തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സ്വർണക്കുടത്തിൽ പുഷ്‌പാഞ്ജലി സ്വാമിയാർ,​ക്ഷേത്രം സ്ഥാനി,​യോഗത്തു പോറ്റിമാർ എന്നിവർ കാണിക്ക സമർപ്പിക്കും.ഭക്തജനങ്ങൾക്കും കാണിക്ക സമർപ്പിക്കാം.