
തിരുവനന്തപുരം: വിഷു, തമിഴ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളം ദീപപ്രഭയിൽ നിറഞ്ഞു. പൂത്തുനിൽക്കുന്ന കണിക്കൊന്നയുടെ മാതൃകയിൽ രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളിൽ ഇൻസ്റ്റലേഷനുകളും വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി 13,14 തീയതികളിൽ യാത്രക്കാർക്ക് മത്സരങ്ങൾ സംഘടിപ്പിക്കും. വിമാനത്താവളത്തിലെ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ യാത്രക്കാർക്കായി ആകർഷകമായ ഓഫറുകളുണ്ടാകും. 14ന് മോഹിനിയാട്ടം ഉൾപ്പെടെ കലാപരിപാടികൾ അരങ്ങേറും.