
നാഗർകോവിൽ: രണ്ട് തലയും നാല് കണ്ണുകളുമായി ജനിച്ച പശുക്കുട്ടി ചത്തു. നാഗർകോവിൽ കോണം സ്വദേശി സമുദ്രം - സുശീല ദമ്പതികളുടെ വീട്ടിലെ പശു ദേവിയാണ് ഇന്നലെ പുലർച്ചെ നാലോടെ പ്രസവിച്ചത്. മൃഗഡോക്ടറെത്തി പശുക്കുട്ടിയെ പുറത്തെടുത്തപ്പോഴാണ് രണ്ട് മുഖമുള്ള കാര്യമറിഞ്ഞത്.
രണ്ട് മൂക്കും രണ്ട് വായുമുണ്ടെങ്കിലും വായിൽ പല്ലുകളില്ല. കഴുത്തിന് മുകളിൽ ഭാരം കൂടുതലുള്ളതിനാൽ നാല് കാലുകളുണ്ടായിട്ടും എണീറ്റുനിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വൈകിട്ടോടെയാണ് പശുക്കുട്ടി ചത്തത്.