
നെടുമങ്ങാട് : സമ്മേളന വേദിയിൽ പരമ്പരാഗത ശൈലിയിൽ കാർഷിക ദീപം തെളിച്ച് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ.കെ. പ്രകാശ് ബാബു. സി.പി.ഐ ആനാട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ചുള്ളിമാനൂർ സാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് കാർഷികദീപം തെളിച്ച് സി.പി.ഐയുടെ മാതൃക. പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം വേങ്കവിള സജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി.ധനീഷ്. ജില്ലാ എക്സി അംഗങ്ങളായ പി.എസ്. ഷൗക്കത്ത്, പൂവച്ചൽ ഷാഹുൽ, മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ, അസി. സെക്രട്ടറി കെ.ജെ.കുഞ്ഞുമോൻ,സെക്രട്ടേറിയറ്റ് അംഗം വി. എസ്.ജയകുമാർ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ എ.എസ്. ഷീജ, എൽ. സാജൻ, എൽ സി അസി സെക്രട്ടറി സി.ആർ.മധുലാൽ,സംഘാടക സമിതി ഭാരവാഹികളായ എസ് അൻഷാദ്, വഞ്ചുവം ഷമീം തുടങ്ങിയവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എം.ജി.ധനീഷിനെ തിരഞ്ഞെടുത്തു.