തിരുവനന്തപുരം: സമ്പൂർണ വ്യക്തിസുരക്ഷയ്‌ക്ക് വേണ്ടിയുള്ള സ്‌മാർട്ട് പേഴ്സണൽ ഹോസ്‌പിറ്റലും ജോയ്സ് ടച്ച് എന്ന ഇന്റഗ്രേറ്റഡ് സ്‌മാർട്ട് ഹെൽത്ത് വാച്ചും ഇന്ന് രാവിലെ 11.30ന് ചേംബറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്‌പിറ്റൽസ് കോ ഫൗണ്ടറും സി.ഇ.ഒയുമായ ഫാ. ജോയ് കൂത്തൂർ തുടങ്ങിയവർ പങ്കെടുക്കും.

പാളയം വൈ.എം.സി.എ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐ.എം.എയുടെ എമർജൻസി ട്രോമാ കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന എമർജൻസി സർ‌വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും. മന്ത്രി റോഷി അഗസ്‌റ്റിൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുക്കും.