p

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള ജീവനക്കാരുടെ സംഘടനാപ്രവർത്തനം അതിരുവിടുന്നതിനെതിരെ കെ.എസ്.ഇ.ബിയിലെ ഉൾപ്പെടെ സംഭവങ്ങൾ ഉദാഹരിച്ച് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കെ.എസ്.ഇ.ബി ചെയർമാൻ സ്വീകരിക്കുന്ന നടപടികൾക്കെതിരെ ഭരണാനുകൂല സംഘടനയുടെ തുടർച്ചയായ സമരങ്ങളും കോഴിക്കോടും കൊച്ചിയിലും കളക്ടർമാർക്കെതിരെ സർവീസ് സംഘടന രംഗത്തെത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അശോക്,​ സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവർ പരാതി നൽകിയത്. കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് ബി. അശോക്.

ഇത്തരത്തിൽ ജീവനക്കാരുടെ സംഘടനകൾ പ്രവർത്തനം നടത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി സർക്കാരും ഉദ്യോഗസ്ഥ സംവിധാനവും ഒറ്റക്കെട്ടായി മുന്നേറുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. എന്നാൽ ഈ അനുകൂല സാഹചര്യത്തിലും വകുപ്പുതലവന്മാർക്ക് എതിരെ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ ഒഴിവാക്കപ്പെടേണ്ടതായ ചില സന്ദർഭങ്ങൾ കോഴിക്കോട് കളക്ടറേറ്റ്, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിൽ അരങ്ങേറി.

കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു മികച്ച ടീം ആയിരിക്കണം ഉദ്യോഗസ്ഥരും അവർ പ്രതിനിധീകരിക്കുന്ന സംഘടനകളും ഉദ്യോഗസ്ഥ സംവിധാനം മേൽനോട്ടം വഹിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും. വ്യക്തിതാത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിച്ചു കൊണ്ട് സർക്കാരിന്റെ സുപ്രധാനമായ പദ്ധതികൾ സമയബന്ധിതമായി ആവിഷ്‌കരിച്ചുനടപ്പാക്കാനും കാര്യക്ഷമമായ പദ്ധതി നിർവഹണം ഉറപ്പാക്കാനും തെറ്റായ പ്രവണതകളിലൂടെയുള്ള ഇത്തരം സംഘടനാപ്രവർത്തനം മേലുദ്യോഗസ്ഥർക്ക് തടസമാണെന്ന് കത്തിൽ പറയുന്നു.

ഉദ്ദേശശുദ്ധി കളങ്കപ്പെടുന്നു

സംഘടനാ പ്രവർത്തനത്തിന്റെ ഉദ്ദേശശുദ്ധിയെ കളങ്കപ്പെടുത്തുന്ന തരത്തിൽ വ്യക്തിഗത താത്പര്യങ്ങൾ അടിസ്ഥാനപ്പെടുത്തി സംഘടനകളുടെ തീരുമാനങ്ങൾ മാറുന്ന ചില തെറ്റായ പ്രവണതകൾ കൂടിവരികയാണെന്ന് പരാതിയിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ മേലുദ്യോഗസ്ഥരായ ഐ.എ.എസ് ഓഫീസർമാരുടെ മനോവീര്യം കളയാനും വിവിധ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തിക്ക് കോട്ടം തട്ടാനും ഇടവരുന്നുണ്ട്.

കെ.​എ​സ്.​ഇ.​ബി​ ​:​രാ​ഷ്ട്രീയ
ധാ​ര​ണ​യാ​യി​ ​;​ച​ർ​ച്ചഇ​ന്ന്

പി.​എ​ച്ച്.​ ​സ​ന​ൽ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ചെ​യ​ർ​മാ​നും,​സി.​പി.​എം​ ​അ​നു​കൂലഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നും ​ത​മ്മിൽ
കെ.​എ​സ്.​ഇ.​ബി​യി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന്ഇ​ന്ന​ലെ​ ​പാ​ല​ക്കാ​ട് ​രാ​ഷ്ട്രീ​യ​ ​ധാ​ര​ണ​യാ​യി.​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പ്ര​ശ്ന​ ​പ​രി​ഹാ​ര​ ​ച​ർ​ച്ച​ ​ന​ട​ക്കും.
ക​ണ്ണൂ​രി​ലെ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​വേ​ദി​യി​ൽ​ ​വ​ച്ച് ​സി.​പി.​എം​-​സി.​ഐ.​ടി.​യു.​നേ​താ​ക്ക​ളും​ ​കെ.​എ​സ്.​ഇ.​ബി.​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളും​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തി​യി​രു​ന്നു.​ ​സി.​പി.​എ​മ്മും​ ​ഇ​ട​തു​മു​ന്ന​ണി​ ​നേ​തൃ​ത്വ​വും​ ​നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ​സി.​പി.​എം.​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗ​വും​ ​മു​ൻ​ ​വൈ​ദ്യു​തി​മ​ന്ത്രി​യു​മാ​യ​ ​എ.​കെ.​ബാ​ല​ൻ,​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​യും​ ​ജ​ന​താ​ദ​ൾ​ ​നേ​താ​വു​മാ​യ​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​മാ​യി​ ​ഇ​ന്ന​ലെ​ ​പാ​ല​ക്കാ​ട് ​ക​ള​ക്ട​റേ​റ്റി​ൽ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ​ധാ​ര​ണ​യാ​യി.​ ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ ​മ​ന്ത്രി​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​രാ​വി​ലെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ​ശേ​ഷംബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി​ ​സം​സാ​രി​ക്കും.
ചെ​യ​ർ​മാ​ൻ​ ​ബി.​അ​ശോ​കി​നെനീ​ക്ക​ണ​മെ​ന്നാ​ണ് ​ഒാ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നി​ല​പാ​ട്.​ ​എ​ന്നാ​ൽ​ ​ചെ​യ​ർ​മാ​നെ​ ​മാ​റ്റി​ക്കൊ​ണ്ടു​ള്ള​ ​ഒ​ത്തു​തീ​ർ​പ്പി​ന് ​മ​ന്ത്രി​ ​ഒ​രു​ക്ക​മ​ല്ല.​അ​ത് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​മെ​ന്നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​യും​ ​നി​ല​പാ​ട്.
തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ലെ​ ​വൈ​ദ്യു​തി​ ​വി​ത​ര​ണ​ ​ചു​മ​ത​ല​യു​ള്ള​ ​വ​നി​താ​ ​നേ​താ​വ് ​ജാ​സ്മി​ൻ​ ​ബാ​നു
ലീ​വെ​ടു​ക്കു​ക​യോ,​ ​ചു​മ​ത​ല​ ​കൈ​മാ​റു​ക​യോ​ ​ചെ​യ്യാ​തെ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​താ​യി​ ​ആ​രോ​പി​ച്ച് ​ചെ​യ​ർ​മാ​ൻ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​ഇ​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​ ​ഒാ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ൾ​ ​വൈ​ദ്യു​തി​ ​ഭ​വ​നി​ൽ​ ​ജോ​ലി​ ​ബ​ഹി​ഷ്ക്ക​രി​ച്ച് ​സ​ത്യ​ഗ്ര​ഹ​സ​മ​രം​ ​ന​ട​ത്തി.​ഇ​തി​നി​ട​യി​ൽ​ ​ചെ​യ​ർ​മാ​ന്റെ​ ​മു​റ​യി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​യ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​സു​രേ​ഷ് ​കു​മാ​റി​നെ​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ഹ​രി​കു​മാ​റി​നെ​യും​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​പ​ണി​ ​മു​ട​ക്കി​യ​വ​ർ​ക്കെ​തി​രെ​ ​ഡ​യ​സ്നോ​ണും​ ​ചു​മ​ത്തി.​ഇ​താ​ണ് ​ചെ​യ​ർ​മാ​നും​ ​അ​സോ​സി​യേ​ഷ​നും​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷ​ത്തി​നും​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​മ​ര​ത്തി​നും​ ​വ​ഴി​ ​വ​ച്ച​ത്.
ഇൗ​ ​വ​ർ​ഷം​ ​ഇ​ത് ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​കെ.​എ​സ്.​ഇ.​ബി.​യി​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​സം​ഘ​ട​ന​ക​ൾ​ ​ചെ​യ​ർ​മാ​നെ​തി​രെ​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ത്.​ ​നേ​ര​ത്തെ​യു​ണ്ടാ​യ​ ​പ്ര​ക്ഷോ​ഭം​ ​ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​ഇ​ട​പെ​ട്ടാ​ണ് ​പ​രി​ഹ​രി​ച്ച​ത്.​ ​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​രി​നും​ ​അ​തൃ​പ്തി​യു​ണ്ട്.​ ​ഒാ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​ദ്യു​തി​ ​ഭ​വ​നി​ൽ​ ​അ​നി​ശ്ചി​ത​കാ​ല​ ​റി​ലേ​ ​സ​ത്യ​ഗ്ര​ഹം​ ​തു​ട​ങ്ങി.​ ​അ​തേ​ ​സ​മ​യം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സം​ഘ​ട​ന​ ​അ​തി​രു​ ​വി​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും,ഐ.​എ.​എ​സ്.​ഒാ​ഫീ​സ​ർ​മാ​രെ​ ​വ്യ​ക്തി​പ​ര​മാ​യി​ ​ആ​ക്ര​മി​ക്കു​ന്ന​തി​നു​മെ​തി​രെ​ ​ഐ.​എ.​എ​സ്.​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.

കെ.​എ​സ്.​ഇ.​ബി​യു​ടെ
നി​ല​നി​ൽ​പ്പ് ​നോ​ക്കി
ഒ​ത്തു​തീ​ർ​പ്പെ​ന്ന് ​മ​ന്ത്രി

പാ​ല​ക്കാ​ട്:​ ​കെ.​എ​സ്.​ഇ.​ബി​ ​സ​മ​ര​ത്തി​ൽ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​നി​ല​നി​ൽ​പ്പ് ​നോ​ക്കി​യു​ള്ള​ ​ഒ​ത്തു​തീ​ർ​പ്പ് ​മാ​ത്ര​മേ​ ​ഉ​ണ്ടാ​കൂ​വെ​ന്ന് ​വൈ​ദ്യു​തി​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​വൈ​ദ്യു​തി​ ​ഭ​വ​ന് ​മു​ന്നി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​ത്യ​ഗ്ര​ഹം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മു​ൻ​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​ ​എ.​കെ.​ബാ​ല​നും​ ​കെ.​എ​സ്.​ഇ.​ബി​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യ്ക്ക് ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​പ്പോ​ൾ​ ​ഏ​റെ​ ​മെ​ച്ച​പ്പെ​ട്ടു.​ ​സ്ഥാ​പ​നം​ ​നി​ല​നി​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ഉ​പ​ഭോ​ക്താ​വി​നും​ ​തൊ​ഴി​ലാ​ളി​ക്കും​ ​നി​ല​നി​ൽ​പ്പു​ള്ളൂ.​ ​കെ.​എ​സ്.​ഇ.​ബി​ ​ചെ​യ​ർ​മാ​നെ​ ​മാ​റ്റ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നുമ​ന്ത്രി​ ​പ​റ​ഞ്ഞു.