gurudasan

തിരുവനന്തപുരം: 35 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് സ്വയം വിരമിച്ച ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷണൽ വൈസ് പ്രസിഡന്റ് ജി.ശ്രീകണ്ഠന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ യാത്ര അയപ്പ് നൽകി. മുൻ മന്ത്രി പി.കെ.ഗുരുദാസൻ ഉദ്ഘാടനം ചെയ്തു. ജെ. വേണുഗോപാൽ അദ്ധ്യക്ഷനായി. ശ്രീകണ്ഠൻ രചിച്ച ഗാനങ്ങളടങ്ങിയ സി.ഡി,​ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. എ.ഐ.എ.എൽ.ആർ.എസ്.ഐ സെൻട്രൽ പ്രസിഡന്റ് എൽ. മണി, എം.എം.റോളി, സി.എസ്.കിഷോർ, കെ.ജി.അജിത്കുമാർ, പി.എൻ.സോമൻ, പി.എൻ.സോമൻ, സുശോഭനൻ (ഡി.ആർ.ഇ.യു), ആർ.ശരത്ചന്ദ്രബാബു (ആർ.സി.എൽ.യു), ചന്ദ്രലാൽ (എസ്.ആർ.ഇ.എ.എസ്), പ്രകാശൻ (എ.ഐ.എ.എസ്.എം.എ), പിരപ്പൻകോട് അശോകൻ, പ്രൊഫ. പുഷ്‌പാംഗദൻ, ബിജു ജോർജ്ജ്, ഡോണൽരാജ് എന്നിവർ സംസാരിച്ചു.