kkk

തിരുവനന്തപുരം: കൃഷിനാശം സംഭവിക്കുമ്പോൾ, കടക്കെണിയിൽ വീഴാതെ രക്ഷിക്കാനുള്ള നഷ്ടപരിഹാര പദ്ധതികൾ അപര്യാപ്തമാണെന്നതിന് തെളിവായി വീണ്ടും കർഷകന്റെ ആത്മഹത്യ. വ്യാപക കൃഷി നാശം സംഭവിക്കുമ്പോൾ അതിനനുസൃതമായ തുക യഥാസമയം അനുവദിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിള ഇൻഷ്വറൻസ് തുകപോലും യഥാസമയം ലഭിക്കുന്നില്ല.

പാട്ടത്തിനെടുത്ത ഭൂമിയിലടക്കം ഏഴ് ഏക്കറിൽ വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന

തിരുവല്ല നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവൻ പാടത്തിന് സമീപം ജീവനൊടുക്കിയത് കർഷക ആത്മഹത്യകളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്.

കഴിഞ്ഞ വർഷം മാസങ്ങളോളം നീണ്ടുനിന്ന മഴയിൽ ഉണ്ടായ കടുത്ത നഷ്ടം നികത്താനായി പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകരെ കഴിഞ്ഞ ദിവസങ്ങളിലെ വേനൽ മഴയാണ് ചതിച്ചത്. ഇതോടെ കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകർ ആത്മഹത്യാ മുനമ്പിലായി. കൃഷിക്ക് ചെലവായ തുകയുടെ പത്തിലൊന്നുപോലും നഷ്ടപരിഹാരമായി കിട്ടാറില്ല.

നഷ്ടപരിഹാരം തുച്ഛം

കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരമായി കിട്ടുന്ന തുക വളരെ കുറഞ്ഞുപോകുന്നതാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. 25 സെന്റ് നെൽകൃഷിക്ക് വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്നത് 15,000 മുതൽ 35,000 രൂപയാണ്. പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ലഭിക്കുന്നത് 5400 രൂപയും. വിള ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ആകെ 5400 രൂപ മാത്രമേ ലഭിക്കൂ. ഇത് ആകെ ചെലവിന്റെ പത്തിലൊന്നുപോലും വരില്ല.

മഹാപ്രളയത്തിൽ

21 ആത്മഹത്യ

2018 ലെ മഹാപ്രളയത്തിൽ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് 21 കർഷകർ ആത്മഹത്യ ചെയ്തു. ഒൻപതുപേർ ഇടുക്കിയിലും വയനാട്ടിലും ജീവനൊടുക്കി.കണ്ണൂരിൽ രണ്ടുപേരും കാസർകോട്ട് ഒരാളും ആത്മഹത്യ ചെയ്തു.

.................................................

10 ദിവസം, 261.9 കോടി നഷ്ടം

കഴിഞ്ഞ പത്തു ദിവസത്തിനിടെ മഴയിൽ 11,109 ഹെക്ടറിലെ കൃഷി നശിച്ചു. 52,361കർഷകരുടെ പ്രതീക്ഷയാണ് തകർന്നത്.

വിള ഇൻഷ്വറൻസ് തുച്ഛം

9,339 കോടി:

2021 ജനുവരി മുതൽ

നവംബർ വരെ കൃഷിനാശം

2,65,986:

കെടുതിക്കിരയായ

കർഷകർ

32 കോടി രൂപ:

ധനകാര്യവകുപ്പ്

അനുവദിച്ചത്

10 കോടി:

മുഖ്യമന്ത്രിയുടെ

ദുരിതാശ്വാസ

ഫണ്ടിൽ നിന്ന്

22 കോടി:

കേന്ദ്രത്തിന്റെ

വിള ഇൻഷ്വൻസ്

പ്രകാരം അനുവദിച്ചത്

11 കോടി:

വിള ഇൻഷ്വറൻസിലെ

സംസ്ഥാന വിഹിതം

................................................

`കൃഷിനാശത്തിന് നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിക്കും. ഇൻഷ്വറൻസിന്റെ വ്യവസ്ഥ പുതുക്കും. കൃഷി നശിച്ച കർഷകർക്ക് കഴിയുന്നത്ര സഹായം നൽകും.'

-പി.പ്രസാദ്
കൃഷി മന്ത്രി

#യു.ഡി.എഫ് സംഘം

ഇന്ന് കുട്ടനാട്ടിൽ

കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് രാവിലെ 9.30 ന് കുട്ടനാട് സന്ദർശിക്കും.

നെൽകൃഷി​ നശി​ച്ചു; പാടത്തി​ന് സമീപം മരത്തി​ൽ ജീവനൊടുക്കി​

തി​രു​വ​ല്ല​:​ ​ഏ​ക്ക​റു​ ​ക​ണ​ക്കി​ന് ​പാ​ട​ത്തെ​ ​നെ​ൽ​കൃ​ഷി​ ​ന​ശി​ച്ച​തോ​ടെ​ ​വാ​യ്പ​ക​ൾ​ ​തി​രി​ച്ച​ട​യ്ക്കാ​നാ​വാ​തെ​ ​ക​ട​ക്കെ​ണി​യി​ലാ​വു​ക​യും​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ന​ഷ്ട​പ​രി​ഹാ​രം​ ​കി​ട്ട​തെ​വ​രി​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ക​ർ​ഷ​ക​ൻ​ ​പാ​ട​ത്തി​ന് ​സ​മീ​പം​ ​ജീ​വ​നൊ​ടു​ക്കി.
അ​പ്പ​ർ​ ​കു​ട്ട​നാ​ട്ടി​ൽ​ ​തി​രു​വ​ല്ല​ ​നി​ര​ണം​ ​വ​ട​ക്കും​ഭാ​ഗം​ ​കാ​ണാ​ത്ര​ ​പ​റ​മ്പ് ​വീ​ട്ടി​ൽ​ ​രാ​ജീ​വ​നാ​ണ് ​(49​)​ ​പാ​ട്ട​ത്തി​ന് ​കൃ​ഷി​ചെ​യ്യു​ന്ന​ ​നെ​ൽ​പാ​ട​ത്തി​ന് ​സ​മീ​പ​ത്തെ​ ​മ​ര​ത്തി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​തൂ​ങ്ങി​മ​രി​ച്ച​ത്.
സ്വ​ന്തം​ ​ഭൂ​മി​ക്കു​ ​പു​റ​മേ,​ ​പാ​ട്ട​ത്തി​നെ​ടു​ത്ത​തി​ല​ട​ക്കം​ ​ഏ​ഴേ​ക്ക​റി​ലാ​ണ് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​നെ​ൽ​കൃ​ഷി​ ​ചെ​യ്യു​ന്ന​ത്.
മൂ​ന്ന് ​ബാ​ങ്കു​ക​ളി​ൽ​ ​നി​ന്നും​ ​അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽ​ ​നി​ന്നും​ ​വാ​യ്പ​യെ​ടു​ത്തി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ലും​ ​ഇ​പ്പോ​ഴ​ത്തെ​ ​വേ​ന​ൽ​മ​ഴ​യി​ലും​ ​കൃ​ഷി​ ​ന​ശി​ച്ചി​രു​ന്നു.​ ​ഇ​തോ​ടെ​ ​വാ​യ്പാ​ ​തി​രി​ച്ച​ട​വ് ​മു​ട​ങ്ങി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​കൃ​ഷി​ ​ഇ​ൻ​ഷ്വ​ർ​ ​ചെ​യ്തി​രു​ന്നെ​ങ്കി​ലും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭി​ച്ചി​ല്ല.​ ​ഇ​തി​നെ​തി​രെ​ ​രാ​ജീ​വ​നും​ ​ഭാ​ര്യ​യു​മ​ട​ക്കം​ ​നി​ര​ണ​ത്തു​ത​ടം​ ​പാ​ട​ശേ​ഖ​ര​ത്തി​ലെ​ ​പ​ത്ത് ​ക​ർ​ഷ​ക​ർ​ ​ഹൈ​ക്കോ​ട​തി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യി​രു​ന്നു.
ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​വേ​ന​ൽ​മ​ഴ​യി​ൽ​ ​കൃ​ഷി​ ​പൂ​ർ​ണ​മാ​യും​ ​വെ​ള്ള​ത്തി​ലാ​യ​തോ​ടെ​ ​രാ​ജീ​വ​ന് ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ക​ഴി​യാ​താ​യി.​ ​ബാ​ങ്കു​ക​ൾ​ക്ക് ​പു​റ​മെ​ ​പു​രു​ഷ​ ​സ്വ​യം​സ​ഹാ​യ​ ​അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽ​ ​നി​ന്ന് ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​യ്ക്ക് ​നാ​ലു​ല​ക്ഷം​ ​രൂ​പ​യും​ ​വാ​യ്‍​പ​യെ​ടു​ത്തി​രു​ന്നു.​ ​ഇ​തും​ ​തി​രി​ച്ച​ട​യ്ക്കേ​ണ്ട​ ​സ​മ​യം​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​വാ​യ്പ​ക​ൾ​ ​തി​രി​ച്ച​ട​യ്ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​ന്റെ​ ​മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​ ​രാ​ജീ​വ​നെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​വാ​യ്പാ​ ​കു​ടി​ശി​ക​ ​എ​ത്ര​യെ​ന്ന് ​വീ​ട്ടു​കാ​രെ​ ​അ​റി​യി​ച്ചി​രു​ന്നി​ല്ല.
2018​ലെ​ ​പ്ര​ള​യ​ത്തി​ൽ​ ​വീ​ട് ​ന​ഷ്ട​പ്പെ​ട്ട​ ​രാ​ജീ​വ​ന്റെ​ ​കു​ടും​ബം​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​നം​ ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കി​യ​ ​വീ​ട്ടി​ലാ​ണ് ​താ​മ​സം.​ ​മൃ​ത​ദേ​ഹം​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ.​ ​സം​സ്കാ​രം​ ​ഇ​ന്ന് ​ന​ട​ക്കും.​ ​ഭാ​ര്യ​:​ ​പു​ഷ്പ​ല​ത.​ ​മ​ക്ക​ൾ​:​ ​വി​ഷ്ണു,​ ​അ​മ്പാ​ടി​ ​(​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​).