
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. ഇന്നലെ മുതലാണ് ഇനി കണക്ക് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. 2020 ജനുവരി 30നാണ് സംസ്ഥാനം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഏപ്രിൽ അഞ്ചിനാണ് സർക്കാരിന്റെ കൊവിഡ് പോർട്ടലിലെ ഡാഷ് ബോർഡിൽ കൊവിഡ് കണക്ക് അവസാനമായി അപ്‌ഡേറ്റ് ചെയ്തത്. എല്ലാ ദിവസവും വൈകിട്ട് ആറിന് മുമ്പായി കണക്ക് പ്രസിദ്ധീകരിക്കുകയായിരുന്നു ആരോഗ്യവകുപ്പിന്റെ പതിവ്. ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകൾ, പരിശോധിച്ച സാമ്പിളുകൾ, മരണസംഖ്യ, ചികിത്സയിലുള്ളവരുടെ എണ്ണം,രോഗമുക്തരുടെ എണ്ണം തുടങ്ങിയ വിവരങ്ങളുടെ വിശദാംശങ്ങളായിരുന്നു കണക്കിൽ ഉൾപ്പെടുത്തിയിരുന്നത്.