
ശ്രീകാര്യം: റോഡ് വികസനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ശ്രീകാര്യം ശാഖയുടെ മേൽനോട്ടത്തിലുള്ള ഗുരുമന്ദിരം മാറ്റി സ്ഥാപിക്കാനാവശ്യമായ സർക്കാർ ഭൂമി ശ്രീകാര്യത്ത് തന്നെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രാർത്ഥനാ യജ്ഞം നടത്തി.യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചെമ്പഴന്തി ശശി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി.യോഗം ഡയറക്ടർബോർഡ് മെമ്പർ വി.മധുസൂധനൻ,എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ശിവാങ്കം ദാമോദരൻ, ഇടവക്കോട് ശാഖാ സെക്രട്ടറി കെ.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.ശാഖ സെക്രട്ടറി ഇൻ ചാർജ്ജ് കെ. ആർ.വേണുഗോപാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.അശോക് കുമാർ നന്ദിയും പറഞ്ഞു.