ddd

ആ​ലു​വ​:​ ​സി​നി​മാ​മേ​ഖ​ല​യി​ലേ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ 25​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഹാ​ഷി​ഷ് ​ഓ​യി​ലു​മാ​യി​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നെ​ത്തി​യ​ ​യു​വാ​വ് ​ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​വ​ച്ച് ​എ​ക്‌​സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​മ​ല​യാ​റ്റൂ​ർ​ ​തേ​ക്കി​ൻ​തോ​ട്ടം​ ​പോ​ട്ട​ശ്ശേ​രി​ ​വീ​ട്ടി​ൽ​ ​നി​തി​ൻ​ ​രാ​ജ​നാ​ണ് ​(29​)​ ​പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ​ ​വൈ​കി​ട്ട​ത്തെ​ ​ബം​ഗ​ളൂ​രു​-​എ​റ​ണാ​കു​ളം​ ​ഇ​ന്റ​ർ​സി​റ്റി​യി​ലെ​ത്തിയ
ഇ​യാ​ളെ​ ​എ​റ​ണാ​കു​ളം​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​ ​സ്ക്വാ​ഡാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ 940​ ​ഗ്രാം​ ​ഓ​യി​ൽ​ ​ഒ​ന്ന​ര​ല​ക്ഷം​ ​രൂ​പ​യ്ക്കാ​ണ് ​ഇ​യാ​ൾ​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​ത്.​ ​ഇ​വി​ടെ​ ​വി​ൽ​ക്കു​മ്പോ​ൾ​ 25​ ​ല​ക്ഷം​ ​രൂ​പ​വ​രെ​ ​ല​ഭി​ക്കും.​ ​സി​നി​മ​ക​ളു​ടെ​ ​പ്രൊ​മോ​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ ​ഇ​യാ​ൾ​ക്ക് ​സി​നി​മാ​മേ​ഖ​ല​യു​മാ​യി​ ​വ​ലി​യ​ ​ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന് ​എ​ക്സൈ​സ് ​സം​ശ​യി​ക്കു​ന്നു.​ ​പ്ര​തി​യെ​ ​ഇ​ന്ന് ​അ​ലു​വ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.