
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് യൂണിയനുകളുടേത് സ്വാഭാവിക പ്രതിഷേധമാണെന്നും ധനവകുപ്പിൽ നിന്ന് പണം അനുവദിച്ചാൽ ഉടൻ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സ്വിഫ്ട് കമ്പനി കെ.എസ്.ആർ.ടി.സി കുടുംബത്തിലെ പുതിയ കുഞ്ഞും അവിഭാജ്യഘടകവുമാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിന് സ്വകാര്യ ബസുകളോട് കിടപിടിക്കാനാകും. പുതിയ കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.