
തിരുവനന്തപുരം: കോട്ടയ്ക്കകം ശ്രീഅഭേദാശ്രമം മഹാമന്ത്രാലയത്തിൽ ശ്രീബാലകൃഷ്ണസ്വാമി ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തിവരാറുള്ള ശ്രീഅഭേദാനന്ദ സംഗീതോത്സവം കെ.ബി. ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി കേശവാനന്ദഭാരതി, ട്രസ്റ്റ് ജനറൽ സെക്രട്ടറി വി. രാംകുമാർ, ട്രഷറർ ബാലചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വർക്കല സി.എസ്.ജയറാമിന്റെ സംഗീതക്കച്ചേരി നടന്നു.