
വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രത്യേക കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ലോക ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ കെ.സി.ലേഖ നിർവഹിച്ചു.വിതുര പി.ടി ഉഷാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ഡി.വൈ.എസ്.പി എം.കെ.സുൽഫിക്കർ സമ്പൂർണ ഗ്രാമാരോഗ്യപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.കെ.രാജ് കുമാർ,കായികാദ്ധ്യാപകൻ ബി.സത്യൻ,മുൻ ജൂനിയർ ഇന്ത്യൻ ഹോക്കികോച്ച് എസ്.ജയകുമാർ,ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ,കൊപ്പം വാർഡ്മെമ്പർ നീതുരാജീവ്,എസ്.എം.സി ചെയർമാൻ കെ.വിനീഷ് കുമാർ,വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മറിയാമ്മാചാക്കോ, ഹെഡ്മിസ്ട്രസ് സിന്ധുദേവി,സ്റ്റാഫ് സെക്രട്ടറി എം.എൻ.ഷാഫി എന്നിവർ പങ്കെടുത്തു.