
കല്ലറ:കൊച്ചാലുംമൂട് -പാങ്ങോട് റോഡ് ഇനി കല്ലറ-പാങ്ങോട് സ്വാതന്ത്ര്യ സമര നായകൻ ജമാൽ ലബ്ബയുടെ പേരിൽ അറിയപ്പെടും.ജമാൽ ലബ്ബയുടെ ഇരുപത്തിരണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പാങ്ങോട് പഴയ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.കൊച്ചാലുംമൂട് - പാങ്ങോട് റോഡിന് ജമാൽ ലബ്ബ റോഡ് എന്ന് നാമകരണവും ചെയ്തു.പഞ്ചായത്തംഗങ്ങൾ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.