malsyam

വിതുര:കേരളസർക്കാർഫിഷറീസ് വകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിലെ കൊച്ചുകിളിക്കോട് ഉത്രത്തിൽ മത്സ്യകർഷക ഷീജാകുമാരി വീട്ടുവളപ്പിൽ തയ്യാറാക്കിയ കുളത്തിൽ നടത്തിയ മൽസ്യക്കൃഷിയുടെ വിളവെടുപ്പുത്സവം പേപ്പാറ വാർഡ്മെമ്പർ ലതാകുമാരി ഉദ്ഘാടനം ചെയ്തു.ക‌ൃഷിഅസിസ്റ്റന്റ് ഡയറക്ടർ എം.എസ്.സുരേഷ്,മത്സ്യകർഷക പ്രൊമോട്ടർ തച്ചൻകോട് മനോഹരൻനായർ,സുരേന്ദ്രൻ,സുരേഷ് കുമാർ,അക്ഷയ് എന്നിവർ പങ്കെടുത്തു.