
കിളിമാനൂർ: അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് തൊളിക്കുഴിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പാലോട് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ. ഷമീം അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ,മുൻ കെ.പി.സി.സി മെമ്പർ എ. ഇബ്രാഹിം കുട്ടി,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ,പി.സൊണാൾജ്,എൻ.ആർ ജോഷി,ബ്ലോക്ക് പ്രസിഡന്റ് എം.കെ ഗംഗാധര തിലകൻ,പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് എസ്. മുരളീധരൻ,ബ്ലോക്ക് ഭാരവാഹികളായ എസ്. രാജേന്ദ്രൻ,ചെറുനാരകംകോട് ജോണി,ശ്യാം നാഥ്,ആർ.മനോഹരൻ,ഡി.സി.സി അംഗം കെ.നളിനൻ എന്നിവർ പങ്കെടുത്തു.