photo

നെടുമങ്ങാട്: നഗരസഭയിൽ മണക്കോട് വാർഡിലെ ആക്കോട്ടുപാറ - ചെല്ലാംകോട് ഏല റോഡ് ഒന്നാംഘട്ട നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.നഗരസഭാ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.അജിത, കൗൺസിലർ എം.എസ്. ബിനു, നഗരസഭാ സെക്രട്ടറി അബ്ദുൾ സജീം,കുടുംബശ്രി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഒന്നാംഘട്ട നിർമ്മാണ പൂർത്തീകരണം നടത്തിയത്.50 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.