cabinet

തിരുവനന്തപുരം: പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളിൽ 21 തസ്തികകൾ വീതം സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ കോടതികളിലാണ് തസ്തികകൾ. സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ജനറൽ മാനേജർ (ഓപ്പറേഷൻസ്) തസ്തിക സൃഷ്ടിക്കും. 400 കെ.വി ഇടമൺ- കൊച്ചി ട്രാൻസ്മിഷൻ ലൈൻ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം, കോട്ടയം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന സ്‌പെഷ്യൽ തഹസിൽദാർ, എൽ.എ, പവർഗ്രിഡ് യൂണിറ്റുകളിലെ 11 തസ്തികകൾക്ക് കഴിഞ്ഞ വർഷം ഒക്ടോബർ 10 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി.

 ശമ്പള പരിഷ്കരണം

കേരള ചുമട്ടുത്തൊഴിലാളി ക്ഷേമ ബോർഡ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനർ എന്നിവിടങ്ങളിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ശമ്പളം, അലവൻസുകൾ, മറ്റാനുകൂല്യങ്ങൾ എന്നിവ 11ാം ശമ്പളപരിഷ്‌കരണ ഉത്തരവിനനുസരിച്ച് പരിഷ്കരിക്കും. ക്ലീൻ കേരള കമ്പനിയിലെ പുതിയ മാനേജിംഗ് ഡയറക്ടറായി റിട്ട. ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാറിനെ നിയമിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ചികിത്സാ സഹായം

കരൾ ദാന ശസ്ത്രക്രിയയെ തുടർന്നുണ്ടായ സ്‌പൈനൽ സ്‌ട്രോക്ക് കാരണം ശരീരം തളർന്നു കിടപ്പിലായ കെ. രഞ്ജുവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു.

ഭൂമി കൈമാറ്റം

ഇടുക്കി കോടതി സമുച്ചയ നിർമ്മാണത്തിനായി ഇടുക്കി വില്ലേജിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 2 ഏക്കർ സ്ഥലം സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി ജുഡിഷ്യൽ വകുപ്പിന് നൽകാൻ അനുമതി നൽകി.

 ബ​സ് ​ചാ​ർ​ജ് ​വ​ർ​ദ്ധ​ന​:​ ​ഇ​ന്ന​ലെ​യും പ​രി​ഗ​ണി​ച്ചി​ല്ല

​ബ​സ് ​ചാ​ർ​ജ് ​വ​ർ​ദ്ധ​ന​യ്ക്ക് ​ര​ണ്ടാ​ഴ്ച​മു​മ്പ് ​എ​ൽ.​ഡി.​എ​ഫ് ​ത​ത്വ​ത്തി​ൽ​ ​അ​നു​മ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ഇ​ന്ന​ല​ത്തെ​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തി​ലും​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​ഗ​താ​ഗ​ത​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ലും​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ,​ ​സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​ബ​സു​ക​ളി​ലെ​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​സം​ബ​ന്ധി​ച്ച​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​നീ​ക്കു​ന്ന​ത് ​പ​ഠി​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​ ​സ​മി​തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ത്ത​തി​നാ​ലു​മാ​ണി​ത്.​ ​ആ​ന്റ​ണി​ ​രാ​ജു​ ​ഇ​ന്ന​ലെ​ ​ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു.

കൊ​വി​ഡ് ​കാ​ര​ണം​ 2020​ൽ​ ​സ്പെ​ഷ്യ​ൽ​ ​നി​ര​ക്ക് ​എ​ന്ന​ ​നി​ല​യി​ൽ​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ,​ ​സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​ബ​സു​ക​ളി​ൽ​ ​താ​ത്കാ​ലി​ക​മാ​യി​ 25​ ​ശ​ത​മാ​നം​ ​അ​ധി​ക​നി​ര​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഇ​തി​ന് ​മു​ക​ളി​ലേ​ക്ക് ​വീ​ണ്ടും​ ​നി​ര​ക്ക് ​ഉ​യ​ർ​ത്ത​ണോ,​ ​അ​തോ​ 2018​ലു​ണ്ടാ​യി​രു​ന്ന​ ​നി​ര​ക്കി​ന് ​മു​ക​ളി​ൽ​ ​വ​ർ​ദ്ധ​ന​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​മ​തി​യോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കാ​നാ​ണ് ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച​ത്.​ ​സ​മി​തി​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​കും​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക.