1

വിഴിഞ്ഞം: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. വെള്ളാർ, തിരുവല്ലം വാർഡുകളിലെ കൊല്ലന്തറ, പാച്ചല്ലൂർ, വാഴമുട്ടം, പനത്തുറ, വെള്ളാർ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും വൻകിട ഹോട്ടലുകൾക്ക് വേണ്ടി വാൽവ് പൂട്ടിവച്ച് പൊതു ജനങ്ങൾക്ക് കുടിവെള്ളം നൽകാതെ കൃത്രിമ കുടിവെള്ളക്ഷാമം ഉണ്ടാക്കുന്ന കോൺട്രാക്ടറുടെയും അസിസ്റ്റന്റ് എൻജിനിയറുടെയും പൊതുജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും, അസിസ്റ്റന്റ് എൻജിനിയറെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ പ്രവർത്തകർ തിരുവല്ലം വാട്ടർ അതോറിട്ടി ഓഫീസാണ് ഉപരോധിച്ചു. ഉപരോധസമരം സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാക്കളായ പനത്തുറ ബൈജു, വെള്ളാർ സാബു, കെ. ഗോപാലകൃഷ്ണൻ നായർ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ കാലടി പ്രേമചന്ദ്രൻ, എ.ആർ. സന്തോഷ്, നെല്ലിയോട് സുനിൽ, കരുമം സുരേഷ്, വാഴമുട്ടം മോഹനൻ

എന്നിവർ സംസാരിച്ചു. വാട്ടർ അതോറിട്ടി കുര്യാത്തി അസിസ്റ്റന്റ് എൻജിനിയർ സരിത ഹാതുരിയുടെയും തിരുവല്ലം എസ്.ഐ സതീഷിന്റെയും മദ്ധ്യസ്ഥതയിൽ നാളെ വൈകിട്ടിന് മുൻപ് കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.