f

തിരുവനന്തപുരം: റംസാൻ വ്രതമാസാചരണത്തിന്റെ ഭാഗമായി 19ന് ബദർദിന സമ്മേളനം നടത്തുമെന്ന് കേരള മുസ്ളിം ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് കരമന ബയാർ അറിയിച്ചു. റംസാൻ മാസത്തിലെ 17-ാം ദിവസമാണ് ബദർദിനമായി ആചരിക്കുന്നത്. പാവപ്പെട്ടവർക്കുള്ള റംസാൻ റിലീഫിന്റെ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു.