തിരുവനന്തപുരം : മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മദിനത്തോടനുബന്ധിച്ച് പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയനോഫീസിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ കടകംപള്ളി സനൽകുമാർ,കരിക്കകം സുരേഷ് കുമാർ,കെ.പി.അംബീശൻ,കരിക്കകം ജയചന്ദ്രൻ,പി.എസ്.പ്രേമചന്ദ്രൻ,ബാബു വിജയനാഥൻ, വലിയതുറ ഷിബു എന്നിവർ സംസാരിച്ചു.കെ.വി.അനിൽകുമാർ സ്വാഗതവും വി.മോഹൻദാസ് നന്ദിയും പറഞ്ഞു.