കടയ്ക്കാവൂർ: കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ 102ാം വാർഷികവും അംബേദ്കർ ജയന്തി ആഘോഷവും 14ന് കടയ്ക്കാവൂർ എസ്.എസ് നടനസഭാ ആസ്ഥാനത്ത് നടക്കും. ചീഫ് കോർഡിനേറ്റർ പയ്യന്നൂർ മുരളി യോഗം ഉദ്ഘാടനം ചെയ്യും. എസ്.എസ് നടനസഭാ ചെയർമാൻ ഡോ. എം. ജയരാജ്‌ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സൈജുരാജ് ആമുഖ പ്രഭാഷണം നടത്തും. ശശികുമാർ സിതാരയും ഡോ. എം. ജയപ്രകാശും പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് വക്കം ഷക്കീർ, ചെറുന്നിയൂർ നമശിവായൻ, വക്കം സുധി, വക്കം മാധവൻ, വക്കം മാഹീൻ, ഈ വർഷത്തെ തദ്ദേശ സ്വയം ഭരണ ഫണ്ട് ചെലവഴിക്കുന്നതിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും കരസ്ഥമാക്കിയ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജു, വൈസ് പ്രസിഡന്റ് ലിജാ ബോസ് എന്നിവരെ ആദരിക്കും.തുടർന്ന് പിറവി കരോക്കെ ഗാനമേള ടീം ഉദ്ഘാടനം പാർത്ഥ സാരഥി നിർവഹിക്കും.