
പാറശാല: ഗാന്ധി തീർത്ഥം എന്നറിയപ്പെടുന്ന ജില്ലയിലെ ഏറ്റവും വസ്തൃതിയുള്ള ചെങ്കൽ വലിയ കുളത്തിൽ അടിക്കടി എത്തുന്ന പായൽ വളർച്ച കുളത്തിന്റെ സംരക്ഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും ഭീഷണിയാവുന്നു. 21 ഏക്കർ വിസ്തൃതിയുള്ള ജില്ലയിലെ ഏറ്റവും വലിയ കുളമായതിനാൽ ടൂറിസം ഭൂപടത്തിൽ ഇടം നേടുന്നതിനായി കുളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. അതിനായി സർക്കാർ ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. നാടിന്റെ അഭിവൃദ്ധിക്ക് കൂടി ഉതകുന്നതരത്തിൽ നീന്തൽ മത്സരങ്ങളും ഒപ്പം ടൂറിസവുമായി ബന്ധപ്പെടുത്തി നീന്തൽ പരിശീലനങ്ങൾ, കനോയിംഗ് കയാക്കിങ്ങ് തുഴച്ചിൽ മത്സരങ്ങൾ, അവയുടെ പരിശീലനങ്ങൾ, ടൂറിസവുമായി ബന്ധപ്പെട്ട ബോട്ടിംഗ്, കൂടതെ മേളകൾ തുടങ്ങിയ മുന്നിൽക്കണ്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ തുടരവേയാണ് കുളത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായി പായൽ പടർന്നുപിടിക്കുന്നത്.