
ബാലരാമപുരം:നെല്ലിമൂട് വനിതാ സഹകരണ സംഘത്തിന്റെ വിഷു,ബക്രീദ്,റംസാൻ വിപണി അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എൻ.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന നിർവാഹക സമിതി അംഗം വി.സുധാകരൻ,മെമ്പർ വി.പ്രവീൺ,ഭരണ സമിതി അംഗങ്ങളായ ജി.എൽ.പ്രഭ,എൽ.നന്ദിനി,ലീല,വി.രത്നരാജ്,ശ്രീകണ്ഠൻ ശ്രീപുരം, കെ.വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി വി.ആർ.രശ്മി സ്വാഗതവും ബ്രാഞ്ച് മാനേജർ എസ്.സരളാ ബായി നന്ദിയും പറഞ്ഞു.