
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കാവ്യകേളി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചീഫ് സെക്രട്ടറി വി.പി.ജോയ് നിർവഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന അദ്ധ്യാപകനും നാടക പ്രവർത്തകനുമായ വട്ടപ്പറമ്പിൽ പീതാംബരനെ ആദരിച്ചു. വരും ദിവസങ്ങളിൽ വൈലോപ്പിള്ളിയിൽ ഹേമന്തം എന്ന സാംസ്‌കാരികോത്സവം അരങ്ങേറുമെന്ന് ജി.എസ്. പ്രദീപ് അറിയിച്ചു. ഭാഷാ ഇൻസ്റ്റിറ്യൂട്ട് ഡയറക്ടർ പി.എസ് ശ്രീകല, കാവ്യകേളി പ്രോഗ്രാം കോ -ഓർഡിനേറ്റർ ലക്ഷ്മി ദാസ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പി.എസ്. പ്രിയദർശനൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് അനന്തപുരി നൃത്ത സംഗീതോത്സവത്തിന്റെ നൃത്ത പരിപാടികളും അരങ്ങേറി.