ബാലരാമപുരം: പൂങ്കോട് മുള്ളുവിള ദേവീക്ഷേത്രത്തിലെ വാർഷിക മഹോത്സവം 15ന് കൊടിയേറി 22ന് സമാപിക്കും. 15ന് രാവിലെ 5ന് ഗണപതിഹോമം,​ 9ന് കലശപൂജ,​ ഉച്ചയ്ക്ക് 2.35ന് തൃക്കൊടിയേറ്റ്,​ 3.15ന് തങ്കത്തിരുമുടി പുറത്തെഴുന്നെള്ളത്ത്,​ 3.45ന് ഭഗവതിനട കമ്പനിവിള തായ് വൃക്ഷചുവട്ടിൽ ദേവീ എഴുന്നെള്ളത്തും വിശേഷാൽ പൂജയും,​ 16ന് വൈകിട്ട് 5.30ന് ഐശ്വര്യപൂജ,​ രാത്രി 7ന് കളംകാവൽ,​ 17ന് വൈകിട്ട് 6ന് തൃക്കല്യാണം,​ രാത്രി 7ന് കളംകാവൽ,​ 18ന് രാവിലെ 10ന് നാഗരൂട്ടും സർപ്പപാട്ടും,​ രാത്രി 7ന് കളംകാവൽ,​ 19ന് ഉച്ചയ്ക്ക് 2ന് കഞ്ഞിവിതരണം,​ 3ന് കൊന്ന് തോറ്റ് പാട്ട്,​ 20ന് വൈകിട്ട് 5.30ന് പുഷ്പാഭിഷേകവും സമൂഹാർച്ചനയും,​ രാത്രി 7ന് കളംകാവൽ,​ 9ന് മെഗാഷോ,​ 21ന് രാവിലെ 9.40ന് പൊങ്കാല,​ 12.20ന് പൊങ്കാല നിവേദ്യം,​ വൈകിട്ട് 5ന് ക്ഷേത്ര തെക്കതിൽ നിന്ന് കുത്തിയോട്ടം,​ താലപ്പൊലി,​ രാത്രി 9ന് ഡാൻസ്,​ 12.30ന് ഗുരുസി,​ പുലർച്ചെ 2ന് ആറാട്ട്. 4.30ന് തങ്കത്തിരുമുടി അകത്തെഴുന്നെള്ളിക്കുന്നു.