
ആറ്റിങ്ങൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്നത് പൊള്ളയായ വിശദീകരണമാണെന്ന് മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഒ.എസ്.അംബിക, വി.ജോയി, മുൻ എം.എ.എ ബി. സത്യൻ, ഏരിയാ സെക്രട്ടറി എസ്. ലെനിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജാ ബീഗം, ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ‌്വ.എസ്. കുമാരി, ആറ്റിങ്ങൽ സുഗുണൻ, ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.