
നെയ്യാറ്റിൻകര:കീഴാറൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മികവുത്സവം ഉദ്'ലാടനവും സ്കൂൾ വാർഷിക പത്രം നേർകാഴ്ചയുടെ പ്രകാശന കർമ്മവും സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.പി.ടി എ പ്രസിഡന്റ് വി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.കോർണർ പി.ടി.എ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽ കൃഷ്ണനും,കലാസന്ധ്യ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരിയും ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പദ്ധതി വിശദീകരണം നടത്തി.ആര്യങ്കോട് വാർഡ് മെമ്പർ സി.സിന്ധു,കാവല്ലൂർ വാർഡ് മെമ്പർ ജെ.മഹേഷ്,അങ്കോട് വാർഡ് മെമ്പർ ധന്യ.പി.നായർ,എസ്.എം.സി ചെയർമാൻ ഐ.ഗിൽബർട്ട്, എം.പി.ടി.എ പ്രസിഡന്റ് ശ്രീകല,സീനിയർ അസിസ്റ്റന്റ് ശ്രീജ എന്നിവർ പങ്കെടുത്തു.എൽ.എസ്.എസ്,യു.എസ്.എസ് തളിര് സ്കോളർഷിപ്പ്,എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ തുടങ്ങി വിവിധ പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാസന്ധ്യയും നടന്നു.