ആറ്റിങ്ങൽ:പറയത്തുകോണം തിരു നൈനാംകോണം നാഗരാജ ദേവീ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു.17ന് സമാപിക്കും.13ന് രാവിലെ 10ന് കലശം 11.40ന് അന്നദാനം,​വൈകിട്ട് 6ന് മാലപ്പുറം പാട്ട്,രാത്രി 9ന് താലപ്പൊലിയും വിളക്കും.14ന് രാവിലെ 11.40ന് അന്നദാനം,​രാത്രി 8ന് കുത്തിയോട്ട രജിസ്ട്രേഷൻ,15ന് ഉച്ചയ്ക്ക് 11.40 ന് അന്നദാനം,​ 16 ന് രാവിലെ 9 ന് പൊങ്കാല,​ 11.40 ന് അന്നദാനം,​ 17 ന് രാവിലെ 5.30 ന് ഉരുൾ,​ 9 ന് പാൽപായസം,​ 10 ന് നാഗരൂട്ട്,​ വൈകിട്ട് 4.20 ന് ഊരുചുറ്റ് ഘോഷയാത്ര രാത്രി 7.30 ന് കുത്തിയോട്ടം. 9 ന് താലപ്പൊലിയും വിളക്കും. 10 ന് സർപ്പബലി,​ 11 ന് കൊടുതിയും പൂപ്പടയും 12.15 ന് കൊടിയിറക്ക്.