
നെയ്യാറ്റിൻകര:ആഫ്‌കോയുടെ ആഭിമുഖ്യത്തിൽ വിഷു -റംസാൻ -ഈസ്റ്റർ സഹകരണ വിപണി തുടങ്ങി. കൺസ്യുമർ ഫെഡ് നൽകുന്ന സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യ സാധനങ്ങൾ വിപണിയിൽ ലഭിക്കും. നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി.എസ്.ചന്തു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ എസ്.പ്രസന്നകുമാർ,ആഫ്‌കോ കൺവീനർ നെല്ലിമൂട് പ്രഭാകരൻ,കെ.റസലയ്യൻ,കെ. രാജൻ,ടി ബീന,ആർ.ബി രമ്യ,എസ്.പ്രീത,മണിറാവു,എം.കെ.റിജോഷ്,ബിനോ ബൻസിഗർ തുടങ്ങിയവർ പങ്കെടുത്തു.